അന്തപ്പന്
ആലപ്പുഴ നോര്‍ത്ത് ചേർത്തല കനാൽ വാർഡിൽ മാച്ചിവക വെളിയില്‍ വീട്ടില്‍ 1923-ല്‍ ജനനം. മധുര കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. 1938-ലെ പണിമുടക്കു കാലത്ത് ഫാക്ടറി കൺവീനർ ആയിരുന്നു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനടുത്തു നടന്ന ലാത്തിചാർജ്ജിൽ മർദ്ദനമേറ്റു. വെള്ളാപ്പള്ളി ക്യാമ്പിൽ അംഗമായിരുന്നു. കേസിൽ പ്രതിയായതോടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് ഏകദേശം 14 മാസക്കാലത്തോളം ഒളിവിൽ കഴിഞ്ഞു. ഇക്കാലത്ത് സി.ജി. സദാശിവനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1970-കളുടെ ആദ്യം അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: ജോർജ്, പൊന്നപ്പൻ, തമ്പി, ലീലാമ്മ.