അയ്യപ്പന് ഭാസ്കരന്
ആലപ്പുഴ നോര്‍ത്ത് തുമ്പോളി വാർഡിൽ മാച്ചിവക വെളിയില്‍ വീട്ടില്‍ 1923-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലില്‍ 10 മാസം തടവിൽ കഴിഞ്ഞു. ജയിലിലെ ക്രൂരമർദ്ദനത്താൽ ക്ഷയരോഗിയായി. ജോലി ഉപേക്ഷിക്കേണ്ടിവന്നു. 1976-ൽ അന്തരിച്ചു. ഭാര്യ: കല്യാണി രത്നമ്മ. മക്കൾ: 5 പേർ.

