ഒ.എ. ഗോവിന്ദന്
ആലപ്പുഴ കുതിരപ്പന്തി വാർഡ് കന്നിട്ടവെളിയിൽ വീട്ടിൽ ജനിച്ചു. കയര്‍ഫാക്ടറി തൊഴിലാളി ആയിരുന്നു.പുന്നപ്രവയലാര്‍ സമരത്തില്‍ പങ്കെടുത്തു. നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചു. റ്റി.വി. തോമസിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർടി നേതാവ് ആയിരുന്നു. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകൾ എന്ന ഗ്രന്ഥത്തിൽ വിജയൻ എന്നയാളെക്കുറിച്ചുള്ള പരാമർശനം ഗോവിന്ദനെക്കുറിച്ചാണെന്നു പറയപ്പെടുന്നു. ലാൽസലാം സിനിമയിലും ഗോവിന്ദന്റെ പേര് പരാമർശിക്കുന്നുണ്ട്. 1989 ഡിസംബർ 4-ന് അന്തരിച്ചു. ഭാര്യ: കല്ല്യാണിചെല്ലമ്മ

