കെ.എ. ശൗരി
ആലപ്പുഴ നോര്‍ത്ത് കാക്കരിയില്‍ വീട്ടില്‍ അന്ത്രയോസിന്റെ മകനായി ജനനം. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര–വയലാര്‍ സമരത്തെതുടര്‍ന്ന് ഒളിവില്‍ കഴിയേണ്ടിവന്നു. ഈ സമയത്ത് പോലീസ് വെടിവെയ്പ്പില്‍ മുഖത്തു വെടിയേൽക്കുകയുണ്ടായി. 1987 ജനുവരി 20-ന് അന്തരിച്ചു. ഭാര്യ: ബിയാട്രസ്. മക്കള്‍: പീറ്റര്‍, ജോസഫ്, ജോര്‍ജ്ജ്, മേരി, സിസ്സിലി.

