എം.വി.ജോസഫ്
ആലപ്പുഴ വടക്ക് ജില്ലാ കോടതി വാർഡ് മേത്തശ്ശേരിയില് വീട്ടില്‍ വര്‍ഗ്ഗീസിന്റെ മകനായി 1920-ല്‍ ജനിച്ചു. ആസ്പിന്‍വാള്‍ കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. പിന്നീട് സൈക്കിള്‍ ഫാക്ടറിയിലും ജോലി ചെയ്തിട്ടുണ്ട്. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിന് ആശ്രമം വാർഡ് ടിവികമ്പിവളപ്പിൽ നിന്നു പുറപ്പെട്ട ഘോഷയാത്രയിൽ പങ്കെടുത്തു. എ.എ. കൃഷ്ണൻ, കൃഷ്ണൻകുട്ടി എന്നിവരായിരുന്നു ക്യാപ്റ്റൻമാർ. വെടിവയ്പ്പിൽ നിന്നു രക്ഷപ്പെട്ട് ഒരു മാസത്തോളം ആലപ്പുഴയിൽ കഴിച്ചുകൂട്ടി. പി.ഇ–7/1122 നമ്പര്‍ കേസിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ചങ്ങനാശ്ശേരിയിലുള്ള അമ്മായിയുടെ വീട്ടിൽ ഒളിവിൽപോയി. 11 മാസം അവിടെ കഴിഞ്ഞു. 2001 ജൂണ്‍ 1-ന് അന്തരിച്ചു.ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ലീലാമ്മ, സെലീനാമ്മ, കുഞ്ഞുമോന്, ലാലമ്മ, ലിസമ്മ.