പി.എ. ജോർജ്ജ്
ആലപ്പുഴ നോര്‍ത്ത് മുല്ലയ്ക്കല് വേലിശ്ശേരിയില് വീട്ടില്‍ ജനിച്ചു. ആലപ്പുഴ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അവിസ്മരണീയരായ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്ന ആൻഡ്രൂസ് മൂപ്പന്റെ മകനാണ് പി.എ. ജോർജ്ജ്. ദീർഘനാൾ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗവും പ്രഥമ കമ്മ്യൂണിസ്റ്റുകാരിൽ ഒരാളുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കയർ തൊഴിലാളിയായി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. അറസ്റ്റിലാവുകയും ആലപ്പുഴ ലോക്കപ്പിലും സബ് ജയിലിലും ഭീകരമർദ്ദനത്തിനിരയാവുകയും ചെയ്തു. 1964-നുശേഷം സിപിഐയുടെ നേതാവായിരുന്നു. ആലപ്പുഴ മണ്ഡലം സെക്രട്ടറിയായിരുന്നു. പൊലീസിന്റെ ക്രൂരമർദ്ദനം രോഗിയാക്കി. ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽവച്ച് 1992 സെപ്തംബർ 20-ന് അന്തരിച്ചു. ഭാര്യ: പൊന്നമ്മ ജോർജ്ജ്. മക്കള്‍: ഷാജി ജോര്‍ജ്ജ്, ഗീതമ്മ ജോര്‍ജ്ജ്.