എന്‍.കരുണാകരന്
ആലപ്പുഴ വടക്ക് ആശ്രാമം വാർഡ് വെളിച്ചപ്പാട്ടു തയ്യില്‍ വീട്ടില്‍ 1925-ല്‍ ജനിച്ചു. കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. മാരാരിക്കുളത്ത് വളവനാട് ക്യാമ്പിലെ ക്യാപ്റ്റൻ ആയിരുന്നു. മാരാരിക്കുളം പാലം പൊളിക്കുന്നതിൽ പങ്കാളിയായി. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 8 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. എസ്എൻഡിപി ശാഖാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1971 ഏപ്രില്‍ 1-ന് അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കള്‍: ചന്ദ്രവല്ലി, ശോഭന, സുധാകരന്, സാനു, അജയകുമാര്‍, ലത, ഇന്ദിര.