പി.കെ. കരുണാകരന്
ആലപ്പുഴ ആറാട്ടുവഴി വാര്‍ഡില്‍ കണ്ണൻപറമ്പിൽ വീട്ടിൽ ജനിച്ചു. ചെത്ത് തൊഴിലാളി യൂണിയന്റെ അമ്പലപ്പുഴ താലൂക്ക് യൂണിയൻ സെക്രട്ടറിയായിരുന്നു. യൂണിയൻ ശക്തിപ്പെട്ടതോടെ കോൺട്രാക്ടർമാരും എക്സൈസുകാരും ചേർന്നു കള്ളക്കേസുകൾ എടുപ്പിക്കാൻ തുടങ്ങി. യൂണിയൻ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് കോടതി ഉത്തരവുപോലും ഉണ്ടായി. യൂണിയൻ പ്രസിഡന്റ് പി.കെ. പത്മനാഭനും സെക്രട്ടറി കരുണാകരനും പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നതും കള്ളുഷാപ്പുകളിൽ പോകുന്നതും നിരോധിച്ചു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ നേതൃത്വം നൽകി. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി.അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം ഒരുവർഷക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1971 ഏപ്രിൽ 1-ന് അന്തരിച്ചു.