വി.എ. കുമാരന്
ആലപ്പുഴ നോര്‍ത്ത് വാടത്തോട്ടുങ്കല് വീട്ടിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. ഇപ്പോൾ കളക്ട്രേറ്റ് നിൽക്കുന്നിടത്തെ കയർ ഫാക്ടറിയിലായിരുന്നു ജോലി. സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്നു. അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ പോയെങ്കിലും പൊലീസ് കസ്റ്റഡിയിലായി. ജയില്‍വാസം അനുഭവിക്കുന്ന കാലത്ത് പോലീസുകാര്‍ സ്റ്റ്യൂളില് കയറ്റി നിര്‍ത്തി പ്രസംഗിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്റ്റ്യൂള് തട്ടിമാറ്റി. പൊലീസ് ക്രൂരമായി മർദ്ദിച്ചു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ആലപ്പി കയര്‍ ഫാക്ടറി യൂണിയനില്‍ (സിഐറ്റിയു) മാനേജിംഗ് കമ്മറ്റി അംഗം ആയിരുന്നു. 1986 ആഗസ്റ്റ് 17-ന് അന്തരിച്ചു.ഭാര്യ: സുഭദ്ര. മക്കള്‍: സുഗതന്, ചിത്തരജ്ജന്‍, വിവേകാനന്ദന്, കനകമ്മ, കുസുമകുമാരി, ഷാജി.