കുട്ടി മാധവന്
ആലപ്പുഴ വടക്ക് കൊമ്മാടി തൊന്നിക്കല് വീട്ടില്‍ 1879-ല്‍ ജനിച്ചു. 1938-ലെ സ്റ്റേറ്റ് കോൺഗ്രസിന്റെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. കേസില്‍ പ്രതിയായതോടെ ഒളിവിൽ പോയി. ഏകദേശം 9 മാസക്കാലം ഒളിവില്‍ കഴിഞ്ഞെങ്കിലും കസ്റ്റഡിയിലായി. അഞ്ചുമാസം ജയില്‍വാസമനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഭാര്യ: ഭവാനി. മക്കള്‍: പുഷ്പം, ഓമന, തങ്കമണി, ബാബു, കുഞ്ഞുമോന്, ശാന്തമ്മ.