കുട്ടി പളനി
ആലപ്പുഴ നോര്‍ത്ത് തുമ്പോളി വാർഡ് ചിറയില്‍ വീട്ടില്‍ 1916-ൽ ജനിച്ചു. കയർ തൊഴിലാളി ആയിരുന്നു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. എസ്.സി-8/116 നമ്പർ കേസിൽ അറസ്റ്റിലായി. സെഷൻസ് കോടതി 9 മാസം കഠിനതടവിനു ശിക്ഷിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു തടവ്. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1941-ൽ ജയിൽ മോചിതനായി. മർദ്ദനത്തിന്റെ ഫലമായി ഇടതുമുട്ടുകാലിനു താഴെയും നെഞ്ചിലും മുറിവുണങ്ങിയ പാടുകൾ ഉണ്ടായിരുന്നു. ഇവയായിരുന്നു തിരിച്ചറിയൽ അടയാളങ്ങൾ.