കുഞ്ഞൻ ഗോപാലന്
ആലപ്പുഴ നോര്‍ത്ത് പൂന്തോപ്പ്കൊല്ലശ്ശേരിയില് വീട്ടില്ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളിആയിരുന്നു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. തുടർന്ന് എസ്.സി-8/116 നമ്പർ കേസിൽ പ്രതിയായി. ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. വിചാരണ തടവുകാരനായി നാലുമാസം ആലപ്പുഴ ലോക്കപ്പിൽ കിടന്നു. സെഷൻസ് കോടി ആറുമാസത്തെ കഠിനതടവിനു ശിക്ഷിച്ചു സെൻട്രൽ ജയിലിലുമായി. പൊലീസിന്റെയും ഗുണ്ടകളുടെയും ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ട്. മർദ്ദനംമൂലം രോഗബാധിതനായി. ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയായി. വലതുകാലിനു മുട്ടിനുതാഴെ മുറിവുണങ്ങിയ പാട് ഉണ്ടായിരുന്നു. ഇതായിരുന്നു തിരിച്ചറിയൽ അടയാളം. ജയിലിൽവച്ച് ഹിന്ദി പഠിച്ചു. റാവു ആശാന് എന്നും വിളിപ്പേര് ഉണ്ടായിരുന്നു. ഭാര്യ: കാര്‍ത്യായനി. മക്കൾ: വാസന്തി, രമേശന്, രവീന്ദ്രന്.

