കുഞ്ഞൻ കുരുണാകരന്
ആലപ്പുഴ പൂന്തോപ്പ് വാർഡിൽ വാരിശ്ശേരി വീട്ടിൽ കുഞ്ഞന്റെ മകനായി 1924-ൽ ജനനം. പിന്നീട് കൊറ്റംകുളങ്ങര കുറ്റിച്ചിറ വീട്ടിലേക്കു താമസം മാറ്റി. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. പിച്ചുഅയ്യർ കയർ ഫാക്ടറിയിൽ തൊഴിലാളി ആയിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. തലയുടെ വലതുഭാഗത്ത് അഞ്ചിഞ്ച് നീളത്തിലുള്ള മുറിവുണ്ടായി. ഒളിവിൽപോയി. അറസ്റ്റ് ചെയ്യപ്പെട്ടു. ആലപ്പുഴ സബ് ജയിലിൽ ഒരുവർഷം വിചാരണ തടവുകാരനായി. സിസി 300/124 നമ്പർ കേസിൽ മജിസ്ട്രേട്ട് കോടതി ഒന്നരവർഷം കഠിനതടവിനു ശിക്ഷിച്ചു. കഠിനമർദ്ദനം അനുഭവിച്ചു. 1940-ൽ ജയിൽ മോചിതനായി. സ്ഥിരം ജോലി നഷ്ടപ്പെട്ടു. 1971 ഏപ്രിൽ 1-ന് അന്തരിച്ചു.