കുഞ്ഞന്‍ കുമാരന്
ആലപ്പുഴ വടക്ക് തെക്കൻ ആര്യാട് മുറിയിൽ കുളക്കാട് വീട്ടില്‍ കുഞ്ഞന്റെ മകനായി 1913-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളിആയിരുന്നു. 1938-ലെ പൊതുപണിമുടക്കിന്റെ സജീവപ്രവർത്തകനായിരുന്നു. മജിസ്ട്രേട്ട്കോടതിയിൽ 4/114 നമ്പർ കേസിൽ പ്രതിയായി. സെഷൻസ് കോടതി 7/116 നമ്പർ കേസിൽ ശിക്ഷിച്ചു. 22-ാം പ്രതിയായ കുമാരൻ ഒൻപതുമാസം സെൻട്രൽ ജയിലിൽ കഠിനതടവ് അനുഭവിച്ചു.പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞു.1990 ആഗസ്റ്റ് 10-ന് അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കൾ: സുകുമാരി, ശാന്ത, സോമന്, തങ്കപ്പന്, അമ്മിണി.

