ടി.കെ. കൃഷ്ണൻകുട്ടി
ആലപ്പുഴ നോര്‍ത്ത് അവലൂക്കുന്ന് വേലപാച്ചില് വീട്ടില്‍ (തയ്യില്‍) ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ–7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. 13 മാസം ജയില്‍വാസം അനുഭവിച്ചു. സമരത്തിൽ വലതുകാലിന്റെ മുട്ടിലും ഇടതുകാലിന്റെ വലതുവശത്തും മുറിവേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. 1982 മെയ് 11-ന് അന്തരിച്ചു. ഭാര്യ: പൊന്നമ്മ കൃഷ്ണന്‍കുട്ടി.