കെ.ജി. നാഥ്
ആലപ്പുഴ വടക്ക് പുള്ളപ്പറമ്പ് വീട്ടില്‍ കേശവപിള്ളയുടെ മകനായി 1919-ല്‍ ജനനം. പിന്നീട് താമസം പൂന്തോപ്പു വാർഡിലേക്കു മാറ്റി. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖാദി പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചു. പ്രചരണത്തിലും വിദേശവസ്ത്ര ബഹിഷ്കരണത്തിലും പങ്കെടുത്തു. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും പങ്കാളിയായി. സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മർക്കന്റയിൽ എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ അമ്പലപ്പുഴ താലൂക്ക് സെക്രട്ടറിയായിരുന്നു. 6/122 നമ്പർ കേസിൽ അറസ്റ്റിലായി. 1946 ആഗസ്റ്റ് 3 മുതല്‍ 1946 സെപ്റ്റംബര്‍ 23 വരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു.