ബി.എന്‍. നടേശന്
ആലപ്പുഴ ആറാട്ടുവഴിയില്‍ ബംഗ്ളാവു പറമ്പില്‍ നാരായണന്റെ മകനായി 1928-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. പി.എൻ. കമ്പനിയിലെ ഡിപ്പാർട്ട്മെന്റ് കൺവീനർ ആയിരുന്നു. കൊമ്മാടി പാർക്കിനു മുൻവശം കളപ്പുര ക്ഷേത്രത്തിനു സമീപമുള്ള കളപ്പുര ക്യാമ്പിലെ അംഗമായിരുന്നു. എക്സ് സർവ്വീസ് മെൻ ആയിരുന്ന വി.കെ. വാസവൻ ആയിരുന്നു ക്യാപ്റ്റൻ. വാരിക്കുന്തം പ്രയോഗത്തിൽ പരിശീലനം നേടി. തുലാം ഏഴിനു ഘോഷയാത്രകൾ സംയോജിച്ചു ശവക്കോട്ട പാലത്തിന്റെ വടക്കേ കരയിലൂടെ കടപ്പുറത്തുചെന്നു, വടക്കോട്ടു തിരിഞ്ഞ് പിരിയുകയുണ്ടായി. കെ. ബാവ, റ്റി.കെ. പത്മനാഭൻ, വി.എൽ. തോമസ് തുടങ്ങിയവരാണു ഘോഷയാത്ര നയിച്ചിരുന്നത്. പുന്നപ്ര സമരത്തെത്തുടർന്ന് പിഇ-7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1946 ഒക്ടോബര്‍ മുതല്‍ 1948 ജനുവരി വരെ 15 മാസം ഒളിവില്‍ കഴിഞ്ഞു.