സി.എ. നാരായണന്
ആലപ്പുഴ നോര്‍ത്ത് തുമ്പോളി ചാന്നമ്പറമ്പില് വീട്ടില്‍ 1924-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. 1938-ലെ തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി തൊഴിലാളി സമരത്തിലെ വോളണ്ടിയർ വൈസ് ക്യാപ്റ്റനായിരുന്നു. തുടര്‍ന്ന് എസ്.സി. 5/115 നമ്പര്‍ കേസില്‍ പ്രതിയാവുകയും ഏഴുമാസത്തോളം ഒളിവില്‍ കഴിയുകയും ചെയ്തു. പുന്നപ്ര-വയലാർ സമരത്തിലും പങ്കാളിയായി. പൊലീസ് ക്രൂരമർദ്ദനത്തിനിരയായി. ഇരുകാലുകളിലും മർദ്ദനംമൂലമുണ്ടായ അടയാളങ്ങൾ ഉണ്ടായിരുന്നു.