നീലകണ്ഠന് കാർലശ്ശേരി
ആലപ്പുഴ ആറാട്ടുവഴി വാര്‍ഡില്‍ കാര്ലശ്ശേരി വീട്ടില്‍ അയ്യന്കുഞ്ഞിന്റെ മകനായി 1904-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്രയിലേക്കു നടന്ന ഘോഷയാത്രയില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 13 മാസക്കാലം കൊല്ലത്ത് ഒളിവില്‍ കഴിഞ്ഞു. ഇക്കാലത്ത് പി.കെ. പത്മനാഭനൊപ്പം പ്രവർത്തിച്ചു. പിന്നീട് അറസ്റ്റിലായ നീലകണ്ഠൻ പത്തുമാസകാലം ജയിൽവാസം അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1976-ല്‍ അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: സുരേന്ദ്രന്, വാസന്തി.

