പി.പി. പത്രോസ്
ആലപ്പുഴ നോര്‍ത്ത് തുമ്പോളി പാലിക്കതൈയ്യില് വീട്ടില്‍ 1920-ന് ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. 1938-ലെ സമരത്തിൽ ആറുമാസം തടവുശിക്ഷ അനുഭവിച്ചു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ആറുമാസക്കാലം ആലപ്പുഴ പോലീസ് ലോക്കപ്പില്‍ ശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. വലതുകൈയിന്റെ തോളിലും ഇടതുകണ്ണിനു തൊട്ടുതാഴെയും മർദ്ദനമുണ്ടാക്കിയ മുറിവുണങ്ങിയ പാടുണ്ടായിരുന്നു.