എം.കെ പളനി
ആലപ്പുഴ നോര്‍ത്ത് തത്തംപള്ളി വട്ടക്കേരി വീട് 1921-ല്‍ ജനിച്ചു. മൂന്നാംക്ലാസുവരെ പഠിച്ചു. ആസ്പിന്‍വാള്‍ കമ്പനി തൊഴിലാളിയായിരുന്നു. കമ്പനിയിൽ പളനി മൂപ്പൻ എന്നപേരിൽ അറിയപ്പെട്ടിരുന്നു. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട് രണ്ടുവർഷം ഒളിവിൽപോയി. 1948-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. ലോക്കപ്പിൽ എട്ടുമാസം തടവുശിക്ഷ അനുഭവിച്ചു. ക്രൂരമര്‍ദ്ദനത്തിന് ഇരയായി. വഴിച്ചോട് ജംഗ്ഷന് പടിഞ്ഞാറ് വശം സൈക്കിള്‍ സൊസൈറ്റിയുടെ ബോര്‍ഡ് മെമ്പര്‍ ആയിരുന്നു. കൂടാതെ വി.എസ് അച്യുതാനന്ദനുമായി മുനിസിപ്പല്‍ മൈതാനത്തിലെ കയര്‍ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു. 2015 ജൂൺ 9-ന് അന്തരിച്ചു. ഭാര്യ: ഭാര്‍ഗ്ഗവി. മക്കള്‍: പൊന്നപ്പന്, ദര്‍മ്മജന്‍, കുഞ്ഞുമോന്, വിശ്വപ്പന്‍, മോഹന്‍ദാസ്, ബാലചന്ദ്രന്, ശിവന്, വിജയമ്മ, ലീലമ്മ, ആനന്ദവല്ലി.