ബി.വി. പവിത്രന്
ആലപ്പുഴ വടക്ക് കാഞ്ഞിരംചിറ വാര്‍ഡില്‍ ബംഗ്ലാവ് പറമ്പില്‍ വേലുക്കുട്ടിയുടെ മകനായി 1916-ല്‍ ജനിച്ചു. ഉപജീവന മാര്‍ഗ്ഗം കൂലിവേലയായിരുന്നു. 1946-ലെ പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തു. പി.ഇ-7/1122 നമ്പർ കേസിൽ വാറണ്ട് ഉണ്ടായി. 1946 ഒക്ടോബര്‍ മുതല്‍ 1947 ജൂലൈ വരെ ഒളിവില്‍ കഴിഞ്ഞു. ഇടതുകൈമുട്ടിനു താഴെ മർദ്ദനംമൂലമുണ്ടായ മുറിവുണങ്ങിയ പാട് ഉണ്ടായിരുന്നു.

