പപ്പു ദാമോദരന്‍
ആലപ്പുഴ വടക്ക് നെഹ്റുട്രോഫി വാർഡിൽ പുതുവലില്‍ വീട്ടില്‍ 1922-ല്‍ ജനനം. 1946-ലെ പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെത്തുടർന്ന് പി.ഇ-7/1122 നമ്പർ കേസിൽ അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 1948-ൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒരുവര്‍ഷവും ആറുമാസവും ജയിലില്‍ കിടന്നു. എന്‍.പി തണ്ടാരിനോടൊപ്പമാണ് ജയിലില്‍ കഴിഞ്ഞത്. പൊലീസിന്റെ ക്രൂരമർദ്ദനം രോഗബാധിതനാക്കി.

