കെ.കെ പരമേശ്വരന്
ആലപ്പുഴ നോര്‍ത്ത് ആശ്രമം വാര്‍ഡ് തടിക്കല്‍ വീട്ടില്‍ 1922-ല്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. പിന്നീട് അറസ്റ്റിലായി. ഒന്നരവര്‍ഷം ആലപ്പുഴ സബ് ജയിലില്‍ കാരാഗ്രഹവാസം അനുഭവിച്ചു. നീണ്ടകാലത്തെ ജയിൽ വാസത്തെത്തുടർന്നു കമ്പനിയില്‍ നിന്നും പിരിച്ചുവിടപ്പെട്ടു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. വലതുകൈയിന്റെ മടക്കിൽ മർദ്ദനത്തിന്റെ മുറിപ്പാടുകൾ ഉണ്ടായിരുന്നു. മക്കള്‍: ഭാസി, ബാബു, രാജു, പ്രസാദ്, ഗീത.