റ്റി.കെ. പത്മനാഭൻ
ആലപ്പുഴ വടക്ക് ആറാട്ടുവഴി വാർഡിൽ തൈപറമ്പില്‍ വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. 1932 മുതൽ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. 1932-ലെ വിദേശവസ്ത്ര ബഹിഷ്കരണ പിക്കറ്റിംഗിലും പങ്കെടുത്തു. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും സജീവമായിരുന്നു. പുന്നപ്ര- സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. പൊലീസ് വീട് റെയ്ഡ് ചെയ്തു. സ്ഥാവരജംഗമ വസ്തുക്കൾ എടുത്തുകൊണ്ടുപോയി. ആലപ്പുഴ എമ്പയർ കമ്പനിയിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. ഭാര്യ: നളിനി. മക്കൾ: രേണുകാദേവി, അജയഘോഷ്