വി.കെ. പത്മനാഭന്
ആലപ്പുഴ വടക്ക് കൊറ്റം കുളങ്ങര വാര്‍ഡില്‍ വലിയകുളങ്ങര വെളിയില്‍ വീട്ടില്‍ ഭാര്‍ഗ്ഗവിയുടെ മകനായി 1920-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. സജീവ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ഒമ്പത് മാസം പതിനാല് ദിവസം ജയിലില്‍ കിടന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 2005-ൽ അന്തരിച്ചു. മക്കള്‍: ശാന്ത, ചന്ദ്രമതി, ശ്യാമള, ശശി, ബാബു, രാജു, ഗീത, സതി.

