പത്മനാഭന്
ആലപ്പുഴ വടക്ക് നെഹ്റുട്രോഫി വാർഡ്പുത്തന് പുരയ്ക്കല്‍ വീട്ടില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമർദ്ദനത്തിനിരയാവുകയും ചെയ്തു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുകിട്ടി. 1976 ജൂലൈ 25-ന് അന്തരിച്ചു. ഭാര്യ: ഗൗരി. മക്കള്‍: പി.പ്രകാശന്, കെ.പത്മിനി, കൗസല്യ, രാധ, പ്രദീപ്, സുശീല, ശകുന്തള, മോഹനന്, സരസ്വതി.

