വി.കെ. പത്മനാഭന്
ആലപ്പുഴ വടക്ക് തുമ്പോളി വാര്‍ഡില്‍ കുന്നുപ്പറമ്പില്‍ വീട്ടില്‍ 1096-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയര്‍ ഫാക്ടറി തൊഴിലാളി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 11 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. ഇതിനെത്തുടർന്ന് എമ്പയർ കമ്പനിയിലെ ജോലി നഷ്ടപ്പെട്ടു. അവിവാഹിതനായിരുന്ന പത്മനാഭൻ സഹോദരിക്കൊപ്പമാണു താമസിച്ചിരുന്നത്