വി.കെ. പുരുഷോത്തമന്
ആലപ്പുഴ തുമ്പോളി വിശാലുപറമ്പില് വീട്ടില്‍ 1928-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പൂങ്കാവ് ക്യാമ്പിലെ വോളണ്ടിയാർ ആയിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം എട്ടുമാസക്കാലം ഒളിവില്‍ കഴിഞ്ഞു. വലതുകാൽമുട്ടിന്റെ വലതുവശത്ത് മുറിവുണ്ടാക്കിയ പാട് ഉണ്ടായിരുന്നു.

