ടി.ആര്.രവീന്ദ്രന്
ആലപ്പുഴ വടക്ക് ആറാട്ടുവഴി തൈപറമ്പില്‍ വീട്ടില്‍ 1900-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം. ഡിക്രൂസ് ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. സമരകാലഘട്ടത്തില്‍ സജീവപ്രവര്ത്തനായിരുന്ന ഇദ്ദേഹത്തെപോലീസ് ക്രൂരമര്‍ദ്ദനത്തിനിരയാക്കി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം ഒരുവർഷക്കാലം ഒളിവില്‍ കഴിഞ്ഞു. ഇക്കാലത്ത് ഡിക്രൂസ് കമ്പനിയിൽ സ്ഥിരമായി ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.

