കെ.എന്‍. രാഘവന്
ആലപ്പുഴ വട്ടയാല്‍ വാർഡ് തൈപ്പറമ്പില്‍ വീട്ടില്‍ 1926-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. ഡാറാസ്മെയിൽ കമ്പനിയിൽ തൊഴിലാളിയായിരുന്നു. പോർട്ട് യൂണിയൻ ഓഫീസിൽ നിന്നും പുന്നപ്രയിലേക്കുള്ള ജാഥയിൽ പങ്കെടുത്തു. പൊലീസ് ക്യാമ്പിനുനേരെ കല്ലെറിഞ്ഞു. വാരിക്കുന്തവുമായി കമിഴ്ന്നുകിടന്നു നിലത്തിഴഞ്ഞു മുന്നേറി. പൊലീസ് വെടിവയ്പ്പിൽ സമരക്കാരുടെ ക്യാപ്റ്റനായിരുന്ന കൃഷ്ണൻ രാഘവനു വെടിയേറ്റപ്പോൾ അയാളെയെകൊണ്ട് റ്റി.ഡി. മെഡിക്കൽ കോളേജിന്റെ വടക്കുവശത്തുകൂടി രക്ഷപ്പെട്ടു വീട്ടിലേക്കു പോയി. പൊലീസ് അന്വേഷിച്ചു വന്നതിനെത്തുടർന്ന് ആദ്യം കഞ്ഞിപ്പാടത്ത് പത്മനാഭന്റെ വീട്ടിൽ ഒരുമാസവും പിന്നീട് തകഴിയിൽ മാധവന്റെ വീട്ടിൽ അഞ്ചുമാസവും താമസിച്ചു. ഒരുകൊല്ലം കഴിഞ്ഞാണു വീട്ടിൽ തിരിച്ചെത്തിയത്.