വി.എന്‍. രാഘവപണിക്കര്‍
ആലപ്പുഴ വടക്ക് ശ്രീരാഗം വീട്ടില്‍ രാമന്റെയും
പാച്ചിയുടേയും മകനായി 1924ല്‍ ജനനം.
പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. യൂണിയൻ
പ്രവർത്തകനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ്
ആക്രമണത്തിൽ പങ്കെടുത്തു. തുടർന്ന് പി.ഇ-7/1122 നമ്പര്‍
കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന്
ഏറെക്കാലം ഒളിവിൽ താമസിച്ചു. തുടർന്ന് അറസ്റ്റ്
ചെയ്യപ്പെട്ടു. ആറുമാസക്കാലം സെൻട്രൽ ജയിലിൽ
തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ
ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐ(എം)ൽ
പ്രവർത്തിച്ചു. ട്രാന്‍സ്പോര്‍ട്ട് സമരം, റബര്‍ ഫാക്ടറി
സമരം എത്തിവയിൽ പങ്കെടുത്തു. 2008-ൽ അന്തരിച്ചു.
ഭാര്യ: ലീല. മക്കൾ: സാബു, സാലി, സജിമോള്‍.

