എ.കെ. രാമന്‍കുട്ടി
ആലപ്പുഴ നോര്‍ത്ത് തുമ്പോളി അഞ്ചുതയ്യില്വീട്ടില് 1916-ല്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി.
1938 മുതൽ സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്നു.പലതവണ പൊലീസ് കസ്റ്റഡിയിലാവുകയും
മർദ്ദനമേൽക്കുകയും ചെയ്തു. പി.ഇ-6/1117 നമ്പർ കേസിൽ ഒൻപതുമാസം ഒളിവിൽ കഴിഞ്ഞു. പുന്നപ്ര സമരത്തില്‍
പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ
പോയി. ഏകദേശം 15 മാസക്കാലം ഒളിവില്‍ കഴിഞ്ഞു.1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. മക്കള്‍:
ഹരിദാസ്, കാര്ത്തികേയന്.