എ.കെ. രാജപ്പന്
ആലപ്പുഴ നോര്‍ത്ത് തുമ്പോളി ആലുങ്കല്‍ വീട്ടില്തണ്ടക്കുഞ്ഞിന്റെയും കാര്‍ത്യായനിയുടെയും മകനായി
ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി.സമരകാലഘട്ടത്തില്‍ സന്ദേശങ്ങള്‍ കൈമാറുന്ന ചുമതല
വഹിച്ചിരുന്നു. തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ
പോയെങ്കിലും അറസ്റ്റിലായി. രണ്ടരവർഷത്തോളം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിച്ചു.
പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി. എച്ച്.കെ.ചക്രപാണിയുടെ സഹയാത്രികനായിരുന്നു. 2005 ജനുവരി
30-ന് അന്തരിച്ചു. അവിവാഹിതനായിരുന്നു.സഹോദരങ്ങള്‍: പങ്കജാക്ഷി, ദേവകി.

