വി.കെ. ശ്രീധരന്
ആലപ്പുഴ വടക്ക് തുമ്പോളി നടുവിലപറമ്പുവീട്ടില് ജനനം.
കയര്തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ്
ആക്രമണത്തിൽ മൂക്കിനും ഇടതുകാലിന്റെ
മുട്ടിനുതാഴെയും മുറിവേറ്റു. അതിന്റെ അടയാളങ്ങൾ
ശരീരത്ത് ദൃശ്യമായിരുന്നു. പി.ഇ-7/1122 നമ്പർ കേസിൽ
ആറുമാസക്കാലം ഒളിവിൽ കഴിഞ്ഞു. പിന്നീട്
അറസ്റ്റിലായി. എട്ടുമാസക്കാലം ആലപ്പുഴ സബ് ജയിലില്‍
ശിക്ഷയനുഭവിച്ചു. ഭാര്യ: പൊന്നമ്മ. മക്കള്‍: രഘു,
അംബിക, ഷജി, മിനി, സിനി.

