കെ.കെ. ശ്രീധരന്
ആലപ്പുഴ വടക്ക് പറമ്പില്‍ വീട്ടില്‍ കൊച്ചുകുഞ്ഞിന്റെ മകനായി ജനിച്ചു. കയര്തൊഴിലാളിയായിരുന്നു. 1946-ലെ
സമരത്തിനുള്ള തയ്യാറെടുപ്പുകളിൽ സജീവമായിരുന്നു.തുലാം 7-ന് വാർഡിൽ നിന്നുള്ള ഘോഷയാത്രകൾ
കൊമ്മാടി ജംഗ്ഷനിലെത്തി. വി.എൽ. തോമസിന്റെയും ടി.കെ. പത്മനാഭന്റെയും നേതൃത്വത്തിൽ വടക്കുനിന്നും
വന്ന ഘോഷയാത്രയോടുചേർന്നു ബീച്ചിലേക്കു പോയി. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ്
വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം 10 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. 2000-ത്തില്‍ അന്തരിച്ചു.
മക്കള്‍: രാജപ്പന്, ഉദയമ്മ, ഗീതമ്മ, ഹരിദാസ്, കുസുമം,ബാബു, പ്രകാശന്, പൊന്നമ്മ, ദിനേശന്, ബബി, പ്രിയമ്മ,
രാജേന്ദ്രന്.