ടി.എം. ശ്രീധരന്
ആലപ്പുഴ വടക്ക് പൂന്തോപ്പ് വാര്‍ഡില്‍ തോപ്പില്‍ വീട്ടിൽ
മാധവന്റെയും ചീരമ്മയുടെയും മകനായി 1927-ല്‍ ജനിച്ചു.
പട്ടാളത്തില്‍ ജോലി ചെയ്തിരുന്നുവെങ്കിലും
സേവനകാലാവധി പൂര്‍ത്തിയാക്കാതെ തിരിച്ചുവന്നു.
പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122
നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന്
ഒളിവിൽ പോയി. ഏകദേശം ഒരുവർഷക്കാലം ഒളിവില്‍
കഴിഞ്ഞെങ്കിലും അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലിൽ
ഒരുവര്‍ഷവും നാലുമാസവും ശിക്ഷയനുഭവിച്ചു.
പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഈസ്റ്റേൺ
പ്രൊഡ്യൂസ് കമ്പനിയിലെ ജോലി നഷ്ടപ്പെട്ടു.
അനാരോഗ്യംമൂലം ജോലി ചെയ്യാനാവാതെയായി. പി.എ.
സോളമന്റെ സഹതടവുകാരനായിരുന്ന ഇദ്ദേഹം 1964-
നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.
ബ്രഹ്മസമാജത്തിന്റെ പ്രവർത്തകനും
അവിവാഹിതനുമായിരുന്നു ശ്രീധരൻ. 2004 ഏപ്രില്‍ 27-ന്
അന്തരിച്ചു.