വി.കെ. ശ്രീധരന്
ആലപ്പുഴ വടക്ക് പടിഞ്ഞാറെ മാടയില്വീട്ടില് 1927ല്‍ ജനനം. കയര്‍ തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാര്‍
സമരത്തില്‍ പങ്കാളിയായതിനെ തുടര്‍ന്ന് 1946-47 കാലഘട്ടത്തില്‍ ഏഴുമാസം ആലപ്പുഴ സബ് ജയിലില്‍
തടവിലായി. അക്കാലത്ത് പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായിട്ടുണ്ട്. പിന്നീട് പി.ഇ-7/1122 കേസില്‍ അറസ്റ്റ്
വാറണ്ട് ഉണ്ടായതിനെ തുടര്‍ന്ന് ആറുമാസത്തോളം ഒളിവില്‍ കഴിഞ്ഞു. ഭാര്യ: പൊന്നമ്മ. മക്കള്‍: രഘു,
അംബിക, ഷാജി, മിനി, ഷീല.