എ.ജെ. സോളമന്
ആലപ്പുഴ ബീച്ച് വാർഡ് ആര്യാശ്ശേരിയില് വീട്ടിൽ 1917-ല്‍ ജനിച്ചു. കയർ തൊഴിലാളിയും ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. മൂന്ന് വര്‍ഷക്കാലം ആലപ്പുഴ സബ് ജയിലിൽ തടവുകാരനായി. പൊലീസിന്റെ ക്രൂരമർദ്ദനം രോഗബാധിതനാക്കി.

