തങ്കപ്പന് വലിയപുരയിടം
ആലപ്പുഴ കനാല്‍ വാര്‍ഡില്‍ വലിയപുരയിടം വീട്ടില്‍ 1924-ന് ജനനം. ഡാറാസ്മെയിൽ കമ്പനിയിലെ തൊഴിലാളിയായിരുന്നു. പുന്നപ്ര-വയലാര്‍ സമരവുമായിബന്ധപ്പെട്ട് വലിയവീട് ക്യാമ്പ് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. തുമ്പോളി കവലയില്‍ നിന്നു പുറപ്പെട്ട തൊഴിലാളി ജാഥയിൽ പങ്കെടുത്തു. ശവക്കോട്ടപാലത്തിന്റെ വടക്കേകരയിലൂടെ നീങ്ങി കടപ്പുറത്തു കേന്ദ്രീകരിച്ച പുന്നപ്രയില്‍ വെടിവെയ്പ്പുണ്ടായതിനെ തുടര്‍ന്ന് ജാഥ പിരിഞ്ഞുപോയി. തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തങ്കപ്പനെ തിരിക്കെ പൊലീസ് എത്തുകയും അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്കപ്പനെ അമ്മ അന്വേഷിച്ചു കണ്ടുപിടിക്കുകയും കുറച്ചുകാലം മറ്റെവിടെയെങ്കിലും മാറി താമസിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. ആലപ്പുഴയിൽ നിന്നും ബോട്ടുമാർഗ്ഗം കുമരകത്ത് ഒരു ബന്ധുവിന്റെ വീട്ടിൽ 1946 ഒക്ടോബര്‍ 28 മുതല്‍ 1947 ജൂലൈ മാസം വരെ 10 മാസം ഒളിവില്‍ കഴിഞ്ഞു.

