പി.വി. തങ്കപ്പന്
ആലപ്പുഴ വടക്ക് തുമ്പോളി വാര്‍ഡില്‍ പൊഴിക്കല്‍ വീട്ടില്‍ നെയ്ത്ത് തൊഴിലാളിയായിരുന്ന പി.വി.വാസുവിന്റെ മകനായി ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. എട്ടുമാസക്കാലം ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ: ലീല. മക്കള്‍: ഗീതാകുമാരി, സുരേഷ്കുമാര്‍, ബിജുകുമാര്‍, ദീപാകുമാരി

