പി.കെ.പത്മനാഭന്
ആലപ്പുഴ തോണ്ടൻകുളങ്ങര വൈദ്യന് പറമ്പല്‍ വീട്ടില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. ബീറ്റാൽ ട്രേഡിംഗ് കയർ കമ്പനിയിൽ തൊഴിലാളിയായിരുന്നു. കുതിരപന്തി ക്യാമ്പിൽ അംഗമായിരുന്ന പത്മനാഭൻ പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം ഒരുവർഷക്കാലം കോഴിക്കോട് മേഖലയിൽ ഒളിവില്‍ കഴിഞ്ഞു. ഇതുമൂലം ബീറ്റാൽ കമ്പനിയിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു.

