എസ്. തങ്കപ്പന്
ആലപ്പുഴ വടക്ക് കാഞ്ഞിരംചിറ വാര്‍ഡിൽ ബംഗ്ലാവ് പറമ്പ് വീട്ടില്‍ വാവയുടെ മകനായി 1920-ല്‍ ജനിച്ചു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 10 മാസക്കാലം കുട്ടനാട് കൈനകരിയിൽ ചുണ്ടക്കാരൻ വാവയുടെ വീട്ടിൽ ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.