വി.കെ. തങ്കപ്പന്
ആലപ്പുഴ വടക്ക് ആശ്രമം വാർഡ് വെളിയില്‍ വീട്ടില്‍ 1925-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ഒൻപതുമാസക്കാലം ആലപ്പുഴ സബ് ജയിലിൽ വിചാരണ തടവുകാരനായി ശിക്ഷ അനുഭവിച്ചു. പി.എ. സോളമൻ സഹതടവുകാരനായിരുന്നു. ജയിലിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. തൊഴിൽ ചെയ്യാൻ കഴിയാത്തവിധം അവശനായി

