കെ.എ.തോമസ്
ആലപ്പുഴ വടക്ക് കനാല്‍ വാര്‍ഡില്‍ മടച്ചിക്കല് പുരയിടത്തില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. പുന്നപ്ര-വയലാര്‍ സമരത്തില്‍ വാരിക്കുന്തം ഉണ്ടാക്കുന്നതിലും ജാഥയിലും പണിമുടക്കിലും പങ്കെടുത്തു. തുലാം ഏഴിന്റെ ജാഥയിലും ഉണ്ടായിരുന്നു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഒരുമാസം പുന്നമടയിൽ ചാക്കോയുടെ ചൂളയിൽ കഴിഞ്ഞു. തുടന്ന് കൊച്ചിയിലേക്കു പോയി. കൊച്ചി – കൊട്ടപ്പുറം ചരക്കിറക്കുന്ന പണിയിൽ ഏർപ്പെട്ടു. അമ്മാവന്മാരുടെ വള്ളത്തിൽ രണ്ടുവർഷം പണിയെടുത്തു