ഉമ്മര്‍കുട്ടി
ആലപ്പുഴ വടക്ക് ആലുംമൂട്ടില്‍ വീട്ടിൽ ഇബ്രാംഹിംകുഞ്ഞിന്റെ മകനായി 1924-ല്‍ ജനിച്ചു. മുഹമ്മദൻസ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. വാഴക്കുല കച്ചവടക്കാരനായിരുന്നു. 1946-ൽ മുഴുവൻസമയ പാർടി പ്രവർത്തകനായി. പുന്നപ്ര-വയലാർ സമരത്തിന്റെ തയ്യാറെടുപ്പു പ്രവർത്തനങ്ങളിൽ സജീവമായി. തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഒരുവർഷക്കാലം ഒളിവിൽ കഴിഞ്ഞു. ഉമ്മർകുട്ടിയുടെ വാസസ്ഥലം പട്ടാളവും പോലീസും ചേര്‍ന്നു റെയിഡു ചെയ്തു. മുനിസിപ്പൽ ഓഫീസിനടുത്തുള്ള വീട്ടിൽ നിന്നും സ്ഥാവരജംഗമവസ്തുക്കൾ എടുത്തുകൊണ്ടുപോവുകയോ നശിപ്പിക്കുകയോ ചെയ്തു. പുസ്തകശേഖരം പൂർണ്ണമായും തീയിട്ടു നശിപ്പിച്ചു. ഇന്ത്യന്‍ തിങ്കള്‍ ദിനപ്പത്രം, സ്വരാജ് വാരിക കര്‍ഷക ജനതവാരിക, ജനയുഗം ദിനപ്പത്രം, ദീപിക, ട്രാന്സ്ലേറ്റര് – സോവിയറ്റ് ലാന്‍ഡ സോവിയറ്റ് സമീക്ഷ, മദ്രാസ് ഇന്ത്യന്‍ എക്സപ്രസ്സ് ദിനപ്പത്രം, ഇന്‍ക്വസ്റ്റ് വാരിക എന്നിവയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊട്ടാരക്കര താലൂക്കിൽ ചിതറ വില്ലേജിൽ രണ്ടേക്കർ സ്ഥലം പതിച്ചുകിട്ടി. ഷംസുബീവി, ലീലാവതിയമ്മ എന്നിവർ ഭാര്യമാര്‍. മക്കൾ: അഷറഫ്, വഹറബ്, ലൈലാസാല, ഷൈലാ