വാസു വാഴവച്ചുപറമ്പില്
ആലപ്പുഴ വടക്ക് വാഴവച്ചുപറമ്പില് വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ ഫാക്ടറി തൊഴിലാളി. കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗവും എമ്പയർ കയർ ഫാക്ടറി വർക്കേഴ്സ് കമ്മിറ്റി കൺവീനറും ആയിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഒരുവർഷക്കാലം ഒളിവില്‍ കഴിഞ്ഞു.1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു 1979-ല്‍ അന്തരിച്ചു. ഭാര്യ: ഇന്ദ്രാണി.