എം.കെ. വാസു
ആലപ്പുഴ വടക്ക് തുമ്പോളി മംഗലത്ത് പുരയിടം വീട്ടില്‍ 1915-ല്‍ ജനിച്ചു. ഡാറാസ്മെയിൻ കമ്പനിയിൽ കയർ തൊഴിലാളി ആയിരുന്നു. സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം ഒരുവർഷക്കാലം ഒളിവില്‍ കഴിഞ്ഞു. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട് വിചാരണ തടവുകാരനായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1976 സെപ്തംബര്‍ 13-ന് അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: രേണുക, രമ, ബാബു.

