വി.കെ. വാസു
ആലപ്പുഴ വടക്ക് കൊറ്റംകുളങ്ങര വാർഡ് വടക്കേകുളത്ത് വീട്ടില്‍ 1907-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 1935-ല്‍ നടന്ന വിദേശ വസ്ത്ര ബഹിഷ്കരണ സമരത്തിലും പങ്കെടുത്ത് എട്ടുമാസം ജയിൽശിക്ഷ അനുഭവിച്ചു. 1938-ലെ സമരത്തിൽ ആറുമാസം ജയിൽശിക്ഷ അനുഭവിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരത്തിലും സജീവമായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിൽ പങ്കെടുത്തു. തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഏകദേശം ഒരുവർഷക്കാലം ഒളിവില്‍ കഴിഞ്ഞു.

