വാസുദേവന്‍ ദേവസ്വംചിറയിൽ
ആലപ്പുഴ ബീച്ച് വാര്‍ഡില്‍ ദേവസ്വംചിറയില് വീട്ടില്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര വയലാര്‍ സമരത്തില്‍ സജീവമായി പങ്കെടുത്തു. പൊലീസ് വെടിവയ്പ്പിൽ പരിക്കേറ്റു. അറസ്റ്റുവാറണ്ടിനെത്തുടർന്ന് ഒളിവിൽപോയി. 1992 ഫെബ്രുവരി 18-ന് അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: കൃഷ്ണന്‍കുട്ടി, നടേശന്, പൊന്നപ്പന്, തുളസി, സുഗുണന്.

